കണ്ണൂര്‍:കേരള പോലീസ് ഓഫീസേഴസ് അസോസിയേഷന് 34ാം ജില്ലാ സമ്മേളനം ഇന്ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കും. ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന് സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ടി.കെ.രത്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രം തുടങ്ങി വിവിധ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് മുഖ്യപ്രഭാഷണം നടത്തും.
വൈകുന്നേരം 3 മണിക്ക് യാത്രയയപ്പും പൊതുസമ്മേളനവും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉപഹാര സമര്‍പ്പണം നടത്തും. കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് താവം ഗ്രാമ വേദി അവതരിപ്പിക്കുന്ന നാട്ടറിവു പാട്ടുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: