ഇരിട്ടി: വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി യൂണിറ്റ് വാര്‍ഷികസമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പും നടന്നു. സമിതി മേഖല പ്രസിഡണ്ട് സി.കെ.സതീശന് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.അബ്ദുള്‍നാസര്‍ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി നേതാക്കളായ എ.സുധാകരന്, എം.ജെ.ജോണ്‍, ആര്.കെ.മോഹന്‍ദാസ്, കെ.പി.മുരളീധരന്, ജോര്‍ജ്ജ് ഒറ്റപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി റജി തോമസ് (പ്രസിഡന്റ്), കെ.അബ്ദുള്‍നാസര്‍, പി.പി.കുഞ്ഞൂഞ്ഞു (വൈസ് പ്രസിഡന്റ്മാര്‍), കെ.അബ്ദുള്‍റഹിമാന്‍ (ജനറല്‍ സിക്രട്ടറി), എന്‍.സജേഷ് ബാബു, ജസ്റ്റിന് ജോര്‍ജ്ജ്, ചന്ദ്രഭാനു (ജോയന്റ് സെക്രട്ടറിമാര്‍), ഒ.വിജേഷ് (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: