മുക്കം: ഹരിത കേരളം പദ്ധതിയുടെ ചുവട് പിടിച്ച് മുക്കം നഗരസഭ പ്ലാസ്റ്റിക്കിനോട് വിടചൊല്ലുന്നു. ആദ്യപടിയായി ഡിസ്പോസിബിള്‍ ഗ്ലാസുകളും പ്ലെയ്റ്റുകളും പൂര്‍ണ്ണമായും ഒഴിവാക്കും.
ഇതിനായി 5000 സ്റ്റീല്‍ ഗ്ലാസുകളും പ്ലെയിറ്റുകളും നഗരസഭ വാങ്ങിയിട്ടുണ്ട്. നഗരസഭയുടെ മുഴുവന്‍ പരിപാടികള്‍ക്കും ഇനി ഈ ഗ്ലാസുകളും പ്ലെയറ്റുകളുമാണ് ഉപയോഗിക്കുക.
നഗരസഭയുടെ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് വിവാഹം ഉള്‍പ്പെടെ നടത്തുന്നവര്‍ക്ക് ഹരിതോപഹാരം നല്‍കും. നഗരസഭാ പരിധിയില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുന്ന കുടുംബങ്ങള്‍ക്ക് വീട്ടു നികുതിയില്‍ 10 ശതമാനം ഇളവ് അനുവദിക്കുമെന്നും നിര്‍മ്മാണ ചിലവിന്റെ 50 ശതമാനം സബ്സിഡിയായി നല്‍കുമെന്നും നഗരസഭ ചെയര്മാന് വി.കുഞ്ഞന്‍ പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനമാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി വ്യാപാരികളുടേയും മറ്റും പിന്തുണ ആവശ്യമാണന്നും ചെയര്മാന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: