അപേക്ഷ ക്ഷണിച്ചു

Thursday 25 May 2017 10:22 pm IST

കോട്ടയം: ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാല ഏറ്റുമാനൂര്‍ പ്രാദേശികകേന്ദ്രത്തില്‍ ബിഎ സംസ്‌കൃത(സാഹിത്യം)കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക്(2വര്‍ഷം)അപേക്ഷിക്കാവുന്നതാണ്. പ്രായം 2017 ജൂണ്‍ 1ന് 22വയസ്സില്‍ കവിയരുത്. ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 250 രൂപവീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 24. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ലഭിക്കേണ്ട അവസാന തീയതി ജൂണ്‍30. വിവരങ്ങള്‍ക്ക്: ംംം.ൗൈ.െമര.ശി, ംംം.ൗൈീെിഹശില.ീൃഴ. ഫോണ്‍: 9447112663, 0481 2536557.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.