കോട്ടയം : പകര്‍ച്ചവ്യാധികള്‍ നാടെങ്ങും പടരുമ്പോഴും കോട്ടയം നഗരത്തിലെ കോഴിക്കടകളില്‍ നിന്ന് ശേഖരിച്ച ഇറച്ചി അവശിഷ്ടങ്ങള്‍ ദിവസങ്ങളായി ലോറിയില്‍. പോണ്ടിച്ചേരിയിലെത്തിച്ച് സംസ്ക്കരിക്കുന്നതിന് വേണ്ടി ശേഖരിച്ച മാലിന്യങ്ങളാണ് ലോറികളായി നിറച്ചിരിക്കുന്നത്. കോടിമത മാര്‍ക്കറ്റിന് സമീപമാണ് ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധവും ഈച്ചയും കാരണം നാട്ടുകാര്‍ സഹികെട്ടുരിക്കുകയാണ്.
നഗരത്തിലെ കോഴി് അവശിഷ്ടങ്ങള്‍ ശേഖരിച്ച് കൊണ്ടുപോകുന്നത് നഗരസഭ അറിഞ്ഞാണ്. എന്നാല്‍ ഇത് കൃത്യമായി ശേഖരിച്ച് യഥാസമയം കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമില്ല. ലോറികള്‍ നിറയുന്ന മുറയ്ക്ക് വാഹനങ്ങള്‍ വിടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശേഖരിക്കുന്ന മാലിന്യം ഒരു ലോറിയില്‍ നിന്ന് മറ്റൊരു ലോറിയിലേക്ക് മാറ്റിയിട്ടാണ് ഇത് കൊണ്ടുപോകുന്നത്.
മഴയത്ത് തുറസ്സായ സ്ഥലത്ത് കോഴിമാലിന്യവുമായി ലോറികള്‍ കിടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: