വാര്‍ഷികം അവിടെ, കാനം ഇവിടെ

Thursday 25 May 2017 10:29 pm IST

വൈപ്പിന്‍: തലസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികമാഘോഷിച്ചപ്പോള്‍ ഭരണമുന്നണി ഘടകകക്ഷിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിട്ടുനിന്നു. മാത്രമല്ല, സിപി്എം വിട്ടു നില്‍ക്കുന്ന, വൈപ്പിനിലെ എല്‍പിജി സംഭരണ കേന്ദ്രത്തിനെതിരേയുള്ള ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സമരം 100-ാം ദിവസത്തിലേക്ക് കടന്നു. വികസനവും ജനങ്ങളും തമ്മില്‍ മുഖാമുഖം വരുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് കാനം പറഞ്ഞു. ജനവാസകേന്ദ്രത്തില്‍ സംഭരണ പ്ലാന്റിനെതിരേ നടത്തുന്ന സമര സമ്മേളനത്തില്‍ ലാലി വിന്‍സന്റ്, കെ. ആര്‍. സുഭാഷ് (കെപിസിസി), ജോണ്‍ പെരുവന്താനം (പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി), ഷാജി ജോര്‍ജ് (കെആര്‍എല്‍സിസി), ടി. ജി. വിജയന്‍ (എസ്എന്‍ഡിപി), കെ. കെ. പുഷ്‌ക്കരന്‍ (അഖില കേരള ധീവര സഭ), മുഹമ്മദ് റെജീബ് (പിഡിപി), എന്‍. ജി. രതീഷ് (കെപിഎംഎസ്), കെ. ജി. ഡോണോ മാസ്റ്റര്‍ (കോണ്‍ഗ്രസ് ഐ ബ്ലോക്ക് പ്രസിഡന്റ്) എന്നിവര്‍ സംസാരിച്ചു. സമര സമിതി ചെയര്‍മാന്‍ എം. ബി. ജയഘോഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സി. ജി. ബിജു സ്വാഗതവും, സബീന പെരേര നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.