നെടുമ്പാശ്ശേരി: വിപഞ്ചിക സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഒ.വി. വിജയന് കൃതികളുടെ ഒരു യാത്ര ഭാഗം രണ്ടില്‍ ധര്‍മ്മപുരാണത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. മാമ്പ്ര ഫാസ്ക്കിന് സമീപം ഉള്ള അങ്കണവാടിയില്‍ നടന്ന ചര്‍ച്ച കവി സുകുമാര്‍ അരീക്കുഴ ഉദ്ഘാടനം ചെയ്തു. പി.ബി. ജിജീഷ് മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രന് മാടവന അദ്ധ്യക്ഷനായി. എ.എസ്. ഹരിദാസ്, പി.ടി. സുരാജ്, ടി.കെ. മഹീന്ദ്രന്, പി.എ. ജോസ്, സന്തോഷ് കോലോത്ത്, ശ്രീജിത്ത് കുഴൂര്‍, രതീഷ് ചന്ദ്രന്, സതീഷ് മാമ്പ്ര, ക്രിസ്റ്റഫര്‍ കോട്ടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: