വൈപ്പിന്‍: എടവനക്കാട് ജൈവ പച്ചക്കറി കൃഷി സൊസൈറ്റിയുടെ നേതൃത്വത്തില്‍ മേലേപീടികയില്‍ റസിയ ഷെരീഫിന്റെ വസതിയില്‍ നടത്തിയ പച്ചക്കറി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവന്‍മിത്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം പുളിക്കല്‍ അദ്ധ്യക്ഷനായി. പടവലം, പാവല്‍, ചീര, ഔഷധസസ്യങ്ങള്‍, കോഴി, ആട്, മത്സ്യം എന്നിങ്ങനെ സമ്മിശ്രകൃഷിയാണ് ഇവിടെ നടത്തുന്നത്. വിളവെടുത്ത പച്ചക്കറിയുടെ വിതരണോദ്ഘാടനം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ ജോസഫ് നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ പി.എന്‍ മോളി, കെ.കെ ഹുസൈന്, എം.ബി ഷെരീഫ്, ടി.കെ അംബ്രോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: