ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റ് വിദഗ്ദ്ധ സമിതി തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന് എതിരില്ലാതെ വിജയം. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിലെ ഹൃദ്രോഗ ചികിത്സകന് ഡോ. വി. ജയറാം, ചേര്‍ത്തല ട്രാവന്‍കൂര്‍ മാറ്റ് ആന്‍ഡ് മാറ്റിങ്സ് കമ്പനി എംഡി വി.വി. പവിത്രന്, ഹൈക്കോടതി അഭിഭാഷകന് എന്‍. എന്‍. സുഗുണപാലന് എന്നിവരെയാണ്് തെരഞ്ഞെടുത്തത്.
ട്രസ്റ്റ് ചെയര്മാന്, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ട്രഷറര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് ഇന്ന് എസ്എന്‍ കോളജില്‍. മൂന്ന് വിദഗ്ദ്ധ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 1,601 വോട്ടര്‍മാരാണുള്ളത്. ഹൈക്കോടതി നിയോഗിച്ച രാജേഷ് കണ്ണന് മുഖ്യവരണാധികാരിയും റിട്ട. ജസ്റ്റിസ് ഗോപിനാഥന് നീരീക്ഷകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: