നാലാം വര്‍ഷത്തിലേക്ക്

Friday 26 May 2017 1:32 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്. മൂന്നു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷ പരിപാടികള്‍ പ്രധാനമന്ത്രി ഇന്ന് ആസാമിലെ ഗുവാഹതിയില്‍ ഉദ്ഘാടനം ചെയ്യും. ആസാമിലെ സദിയയില്‍ രാജ്യത്തെ ഏറ്റവും വലിയ പാലം (9.2 കി.മി) ഉദ്ഘാടനം ചെയ്താണ് മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. ജൂണ്‍ 15 വരെ 900 കേന്ദ്രങ്ങളില്‍ മോദി ഫെസ്റ്റ് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കും. മോദി ഫെസ്റ്റ് (മേക്കിങ് ഓഫ് ഡവലപ്ഡ് ഇന്ത്യ ഫെസ്റ്റിവല്‍) ആഘോഷമാക്കാന്‍ ജൂണ്‍ രണ്ടിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തും. ജെ.പി. നദ്ദ, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരും കേരളത്തില്‍ പര്യടനം നടത്തും. മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ പ്രദര്‍ശനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമാണ് മോദി ഫെസ്റ്റ്. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ മോദി ഫെസ്റ്റ് പരിപാടിയുടെ ഭാഗമാക്കി അണിനിരത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.