കൊച്ചി: എറണാകുളം പാതയിലെ പാസഞ്ചര്‍ ട്രെയിനുകള്‍ താത്കാലികമായി റദ്ദാക്കി. പാതയിലെ അറ്റക്കുറ്റപ്പണികളും, യാത്രക്കാരുടെ കുറവും കാരണമാണ് സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ താത്കാലികമായി റദ്ദാക്കിയത്.
രാവിലെ 9.25ന് പുറപ്പെടുന്ന അങ്കമാലി-എറണാകുളം പാസഞ്ചര്‍ (06733), എറണാകുളം ജംഗ്ഷനില്‍ നിന്നും ഉച്ചക്ക് 3.10ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്- അങ്കമാലി പാസഞ്ചര്‍ (06736) എന്നിവയാണ് വെള്ളിയാഴ്ച മുതല്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: