ട്രംപിന്റെ യാത്രാ വിലക്ക് നടപടി കോടതി റദ്ദാക്കി

Friday 26 May 2017 11:22 am IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്ലീം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു. ഉത്തരവ് സ്റ്റേ ചെയ്ത കീഴ്‌കോടതി വിധി അപ്പീല്‍ കോടതി ശരികയ്ക്കുകയായിരുന്നു. ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണെന്ന് കോടതി വ്യക്തമാക്കി. മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതതാണ് ഉത്തരവെന്നു പറഞ്ഞ കോടതി, ഇത് ദേശീയ സുരക്ഷക്കാണെന്നുള്ള വാദം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ സുരക്ഷ കണക്കിലെടുക്കാതെ മറ്റ് വശങ്ങള്‍ കോടതി പരിഗണിച്ചത് ശരിയായില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ഇറാന്‍, ലിബിയ, സുഡാന്‍, സിറിയ, യെമന്‍, സൊമാലിയ എന്നീ ആറു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് മാര്‍ച്ച് 15 അര്‍ധരാത്രി മുതല്‍ 90 ദിവസം യാത്രാവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു ട്രംപ് ഉത്തരവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.