തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. നയപരമായ കാര്യങ്ങളുണ്ടെങ്കില്‍ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് സി.എ.ജി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയില്‍ തുടര്‍നടപടി മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച ശേഷം തീരുമാനിക്കും. ജൂണ്‍ ഒന്നിന് ബര്‍ത്ത് പൈലിങ്ങ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: