സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം നാളെ

Friday 26 May 2017 11:45 am IST

ന്യൂദല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. മോഡറേഷന്‍ സംബന്ധിച്ച് ദല്‍ഹി ഹൈക്കോടതിയുടെ വിധിഅനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുക. മോഡറേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മോഡറേഷന്‍ പോളിസി അടുത്ത വര്‍ഷം മുതല്‍ ഒഴിവാക്കിയാല്‍ മതിയെന്ന ഹൈകോടതി നിര്‍ദേശം അംഗീകരിക്കാനാണ് സിബിഎസ്ഇ അധികൃതരുടെ തീരുമാനം. നേരത്തെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഫലപ്രഖ്യാപനം വൈകുമെന്നും അത് കുട്ടികളുടെ തുടര്‍പഠനത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പരീക്ഷാ ഫലം കൃത്യസമയത്തു തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.