ലണ്ടന്‍: മാഞ്ചസ്റ്ററിലെ ആരീനയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
എന്നാല്‍ അറസ്റ്റ് ചെയ്തവരില്‍ ഒരു യുവതിയേയും യുവാവിനെയും പോലീസ് വിട്ടയച്ചിരുന്നു. എട്ടു പേര് ഇപ്പോഴും കസ്റ്റഡിയിലുണ്ടെന്ന് മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു.
നിരവധി കൗമാരക്കാരും കുട്ടികളും പങ്കെടുത്ത മാഞ്ചസ്റ്റര്‍ അരീനയിലെ സംഗീതപരിപാടിയുടെ സമാപനത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ 22 പേര് കൊല്ലപ്പെടുകയും 64 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: