ഭോപ്പാല്‍: പരിശീലനപ്പറക്കലിനിടെ അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് -30 വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.30ഓടെ പരിശീലന പറക്കലിനായി ആസാമിലെ തേസ്പൂരില്നിന്നു പറന്നുയര്‍ന്ന വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും കാണാതാവുകയുമായിരുന്നു.
ചൈന അതിര്‍ത്തിയോട് ചേര്‍ന്നപ്പോള്‍ വിമാനത്തിന്റെ റഡാര്‍ സംവിധാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. രണ്ടു പൈലറ്റുമാരും കാണാതായ സുഖോയ് പോര്‍വിമാനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
കാണാതായ സുഖോയ്-30 വിമാനത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ലെന്നും വിമാനത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും ചൈനീസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: