യോഗി സര്‍വീസ് സൊസൈറ്റി 13-ാം സംസ്ഥാന സമ്മേളനം 28ന്

Friday 26 May 2017 5:20 pm IST

കണ്ണൂര്‍: യോഗിസമുദായ സംഘടനയായ കേരള യോഗി സര്‍വീസ് സൊസൈറ്റിയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനം 28ന് അഴീക്കോട് നടക്കും. സമ്മേളന വേദിയായ പരയങ്ങാട്ട് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് നടക്കുന്ന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ യൂണിറ്റുകളിലെ വ്യത്യസ്ത മേഖലകളില്‍ പ്രഗത്ഭരായ വ്യക്തികളെ ആദരിക്കും. കെ.എം.ഷാജി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുരപ്പും നടക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ന് കാഞ്ഞങ്ങാട് മാവുങ്കലില്‍ നിന്ന് കാലത്ത് പത്തിന് ജീപ്പ് ജാഥ പുറപ്പെട്ട് വൈകീട്ട് അഞ്ചിന് അഴീക്കോട് പരയങ്ങാട്ട് ക്ഷേത്രത്തില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.പി.ബാലചന്ദ്രന്‍ ഗുരുക്കള്‍, പി.ഉമേഷ്‌കുമാര്‍, കെ. എം.ചന്ദ്രന്‍, എം.അജയകുമാര്‍, സവിതാലയംബാബു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.