കണ്ണൂര്‍: ഗള്‍ഫിലെ അല്‍റിയാമി വ്യവസായ സ്ഥാപനങ്ങളുടെ അധിപനും നിരവധി സംഘടനകളിലൂടെ അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുകയും ചെയ്ത കണ്ണാടിപ്പറമ്പിലെ കെ.പി.ശ്രീധരന് നമ്പ്യാരുടെ നിര്യാണത്തില്‍ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് യോഗം അനുശോചിച്ചു. അനുസ്മരണ യോഗത്തില്‍ ട്രസ്റ്റ് ചെയര്മാന് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. എം.കെ.ശശീന്ദ്രന്, പി.സജീവന്, എം.കെ.വിനോദ്, റോയല്‍ രാജീവന്, ഷൈമ സൂരജ്, കെ.ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.രമേശ് സ്വാഗതവും സി.എം.സൂരജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: