കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട് മെന്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയന് ഹാളില്‍ നടന്ന പരിപാടി എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വി.രാഘവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് ചെയര്മാന് ഇ.പി.പത്മനാഭന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രതിനിധി സഭാംഗം വത്സന് മഠത്തില്‍, വനിതാ യൂണിയന് പ്രസിഡണ്ട് മീറ പ്രേമനാഥ്, യൂണിയന് ഭരണസമിതി അംഗം ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
എച്ച്ആര്‍ സെല്‍ കോഡിനേറ്റര്‍ അഡ്വ.ഷാജി സ്വാഗതവും യൂണിയന് സെക്രട്ടറി ജയപ്രകാശ് പി.നന്ദിയും പറഞ്ഞു. രാവിലെ മുതല്‍ നടന്ന പരിപാടിയില്‍ വ്യക്തിത്വ വികസന ക്ലാസ്, സൈബര്‍ നിയമവും കാലിക പ്രസക്തിയും, കരിയര്‍ഗൈഡന്‍സ് എന്നീ വിഷയങ്ങളെക്കുറിച്ച് നവീന്‍ ഗണേഷ്, അഡ്വ.ഷാജി, പ്രേമാനന്ദ് എന്നിവര്‍ ക്ലാസെടുത്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ക്യാമ്പ് അവലോകന ചര്‍ച്ചയും സര്‍ട്ടിഫിക്കറ്റ് വിതണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: