പ്രതിരോധിക്കാന്‍ നടപടിയെടുക്കണം : ബിജെപി

Friday 26 May 2017 6:32 pm IST

ഇരിട്ടി: ആറളം വനത്തില്‍ നിന്നും മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് ബിജെപി പേരാവൂര്‍ മണ്ഡലം സെക്രട്ടറി എന്‍.വി.ഗിരീഷ് പാലപ്പുഴ ആവശ്യപ്പെട്ടു. ആറളം ഫാമിലും ഫാമിന് പുറത്തും അക്രമം കാണിക്കുകയും നാലോളം പേരെ കൊല്ലുകയും ചെയ്‌തെന്നു കരുതുന്ന ചുള്ളിക്കൊമ്പനെ ഏതാനും ആഴ്ച മുന്‍പേ വനം വകുപ്പധികൃതര്‍ പിടികൂടി കൂട്ടിലടച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയാണ്. ഇത് തടയാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ഗിരീഷ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.