ആലപ്പുഴ: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) കേരള കണ്വന്ഷന് ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കും. 27ന് രാവിലെ ഒമ്പതിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി മുഖ്യാതിഥിയാകും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. മാത്യു ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, പ്രൊഫ. എം.കെ സാനു എന്നിവരെ ആദരിക്കും. ജില്ലക്കൊരു വീട്, സ്കൂള്‍ കമ്പ്യൂട്ടറൈസേഷന് തുടങ്ങിയ രണ്ട് പദ്ധതികള്‍ക്ക് തുടക്കംകുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: