ചേര്‍ത്തല: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. നഗരസഭ 28-ാം വാര്‍ഡില്‍ ചമ്പക്കുളത്ത് സി.കെ. സാബു (38) ആണ് സുമനസുകളുടെ കനിവ് കാക്കുന്നത്.
ഒരുവര്‍ഷം മുന്‍പാണ് ഇയാള്‍ രോഗബാധിതനായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചയില്‍ ഒരുതവണ വീതം ഡയാലിസിസ് ചെയ്താണ് ജീവന് നിലനിര്‍ത്തുന്നത്.
ഇതിനോടകം ഭാരിച്ച തുക ചികിത്സയ്ക്കായി ചെലവായി. നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഇളയ മകള്‍ക്ക് കേള്‍വി സംബന്ധമായ ചികിത്സയും തുടരുന്നുണ്ട്.
ഇതിനും പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇയാളുടെ ചികിത്സയ്ക്കായി എസ്ബിഐ ചേര്‍ത്തല ബ്രാഞ്ചില്‍ 31865559077 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഐഎഫ്എസ്സി കോഡ് എസ്ബിഐഎന്‍ 0005046. ഫോണ്‍ 9287966485.
പ്രതികരിക്കാൻ ഇവിടെ എഴുതുക: