ആലപ്പുഴ: കുടുംബശ്രീയുടെ പത്തൊന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായ പൊതു സമ്മേളനം നാളെ വൈകിട്ട് നാലിന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. കെ.ടി ജലീല്‍ അദ്ധ്യക്ഷനാകും.
കുടുംബശ്രീ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. മികച്ച ലിങ്കേജ് നേടിയ ബാങ്കുകളെ മന്ത്രി ഡോ. തോമസ് ഐസക് ആദരിക്കും.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കലോത്സവ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്യും. മന്ത്രി പി. തിലോത്തമന് ഡിഡിയുജികെവൈ വിജയകഥ ബുക്ക് പ്രകാശനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി മികച്ച സംരംഭകരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: