മലയോരത്ത് വന്‍ മണല്‍ വേട്ട; നാലുപേര്‍ അറസ്റ്റില്‍

Friday 26 May 2017 7:45 pm IST

രാജപുരം: മലയോരത്ത് മണല്‍ വേട്ട നടത്തിയ മാഫിയ സംഘത്തിലെ നാലുപേര്‍ പിടിയില്‍. ഇന്നലെ പുലര്‍ച്ചെ പാണത്തൂര്‍ പുഴയില്‍ നിന്നും പുഴമണല്‍ കടത്തുകയായിരുന്ന പാണത്തൂരിലെ സന്തോഷ് പി(27), ബാപ്പുക്കയത്തെ മുജീബ് കെ(20), പാണത്തൂരിലെ സതീഷ്(32). ഖാലിദ്(26) എന്നിവരെയാണ് രാജപുരം പ്രിന്‍സിപ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രനും, സി പി ഒ അനുരാജും ചേര്‍ന്ന് പിടികൂടിയത്. മണല്‍ കടത്താന്‍ ഉപോയിച്ച കെ എല്‍ 3 എന്‍ 8691, കെ എല്‍ 1 ബി ബി 5381, കെ എല്‍ 59 ഇ 2126 ടിപ്പര്‍ ലോറി പോലീസ് പിടിച്ചെടുത്തു. വേനല്‍ക്കാലമായതോടെ പുഴ വറ്റി വരളുകയും പൂഴി മാഫിയകള്‍ പാണത്തൂര്‍ പുഴയില്‍ നിന്നും രാപ്പകല്‍ ഭേദമെന്യെ പുഴമണല്‍ കടത്തിക്കൊണ്ടുപോകുകയാണ്. ഇതുമൂലം കരയിടിച്ചില്‍ ഉണ്ടാകുകയും സമീപവാസികള്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്നു. പലപ്രാവശ്യമായി പഞ്ചായത്ത് അധികൃതരോടും പോലീസ് അധികാരികളോടും പരാതിപ്പെടുകയും എന്നാല്‍ പൂഴി മാഫിയകള്‍ക്കെതിരെ നടപടിയുണ്ടായില്ല. നാട്ടുകാരുടെ പരാതി ശക്തമായപ്പോള്‍ രാജപുരത്ത് പുതുതായി ചാര്‍ജ്ജെടുത്ത പ്രിന്‍സിപ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ പൂഴി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൂഴി മാഫിയ സംഘത്തില്‍ പെട്ടവരെ പിടികൂടുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.