ന്യൂദല്‍ഹി: ഇരുപതിലേറെ ലഷ്ക്കര്‍ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.ഇതേത്തുടര്‍ന്ന് ദല്‍ഹിയടക്കം പ്രധാനനഗരങ്ങളില്‍ ജാഗ്രത പ്രഖ്യാപിച്ചു.
ഐഎസ്ഐ നിര്‍ദ്ദേശപ്രകാരം നുഴഞ്ഞുകയറിയവര്‍ മുംബൈ, രാജസ്ഥാന്, ദല്‍ഹി, പഞ്ചാബ് തുടങ്ങിയ നഗരങ്ങളാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ജനത്തിരക്കേറിയ സ്ഥലങ്ങള്‍, ഹോട്ടലുകള്‍ വിദേശികള്‍ ധാരാളമെത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: