ഓട്ടോ ഡ്രൈവര്‍മാരുടെ അവസരോചിത ഇടപെടല്‍; ഉടമക്ക് ബാഗ് തിരിച്ചു കിട്ടി

Friday 26 May 2017 8:11 pm IST

കൂറ്റനാട്: ഓട്ടോ ഡ്രൈവര്‍മാരുടെ മാതൃകാപരമായ പ്രവര്‍ത്തനം ഉടമക്ക് ബാഗും വിലപ്പെട്ട രേഖകളും തിരിച്ചു കിട്ടി. ഒതളൂര്‍ അരിക്കാട് കാങ്കത്ത് വിദ്യുടെ ബാഗാണ് കൂറ്റനാട് യാത്രക്കിടെ കോക്കാടിനു ഒതളൂരിനും ഇടയില്‍ വെച്ച് സ്‌കൂട്ടറില്‍നിന്നും തെറിച്ചു പോയത്. കൂറ്റനാട് എത്തിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഉടമ അറിയുന്നത്. ഉടനെ സ്വന്തം ഫോണിലേക്ക് വിളിച്ചപ്പോള്‍ കോക്കാടിലെ ഓട്ടോ ഡ്രൈവറായ ശ്രീജേഷാണ് ഫോണെടുത്തത്. തുടര്‍ന്ന് ഉടമ തിരിച്ചെത്തി ബാഗ് കൈപറ്റുകയായിരുന്നു. ബാഗിലെ പണവും മറ്റു രേഖകളു സുരക്ഷിതമായി തരിച്ചു ലഭിച്ച ആശ്വാസത്തിലായിരുന്നു അധ്യാപികയായ വിദ്യ. കോക്കാട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ മാരായ കാദര്‍, ശ്രീജേഷ് എന്നിവരുടെ അവസരോചിതമായ ഇടപെടലാണ് ബാഗ് നഷ്ടപ്പെടാതെ ഉടമക്ക് ലഭിക്കന്‍ ഇടയാക്കിയത്.ഇവരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ ടീച്ചറും കുടുംബവും നാട്ടുകാരും അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.