ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

Friday 26 May 2017 8:51 pm IST

കണ്ണൂര്‍: അലവില്‍ ആറാംകോട്ടം അനന്ദന്‍ റോഡിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ശിവനാമത്തിലെ എസ്.ഷിബുവിന്റെ വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ബോംബേറ് നടന്നത്. ബോംബേറില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.