മുംബൈ: പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന് ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 മൂന്നാര്‍ സ്വന്തമാക്കി. ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ ട്രാവല്‍ അവാര്‍ഡ്സ് ആറാം പതിപ്പിന്റെ ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ബോളിവുഡ് നടി ഡയാന പെന്റിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മനോഹരമായ കോട്ടേജുകളും മഞ്ഞുമൂടിയ മലനിരകളുംതേയിലക്കാടുകളും പച്ചപ്പുനിറഞ്ഞ താഴ്വരകളും സുഖകരമായ കാലാവസ്ഥയുമാണ് മൂന്നാറിനെ രാജ്യത്തെ ഏറ്റവും മികച്ച ഹണിമൂണ്‍ കേന്ദ്രമാക്കുന്നത്. ആലപ്പുഴയിലെ കായലും തേക്കടിയിലെ വന്യജീവിസങ്കേതയും കോവളത്തെ ബീച്ചും ഇതിനോടു കിടപിടിക്കുന്നവയാണ്.
അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് സാംസ്കാരികവും പ്രകൃതിദത്തവുമായ പാരമ്പര്യത്തിന്റെ കേന്ദ്രമായ കേരളം വിവാഹ, ഹണിമൂണ്‍ കേന്ദ്രമെന്ന നിലയില്‍ പേരെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: