എന്റെ രക്ഷക'നില്‍ ഏഷ്യക്കാരാനായ യേശു

Friday 26 May 2017 9:00 pm IST

കോട്ടയം : കോട്ടയം സിഎം എസ് കോളേജ് ഗ്രൗണ്ടില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന 'എന്റെ രക്ഷകന്‍' എന്ന നാടക,സംഗീത ഷോയില്‍ ഏഷ്യക്കാരാനായ യേശുവിനെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് സൂര്യാകൃഷ്ണമൂര്‍ത്തി. വെള്ളത്തലമുടിയും വെള്ളാരന്‍കണ്ണുകളുമുളള യേശുവിന്റെ രൂപമാണ് യൂറോപ്യന്‍മാര്‍ തന്നത്. എന്നാല്‍ തന്റെ ഈ ബൈബിള്‍ ഷോയില്‍ കറുത്ത നിറമുള്ളതും ധ്യാനി്ക്കുന്നതുമായ യേശുവിനെയാണ് അവതരിപ്പിക്കുന്നത്. ഏഷ്യാക്കാരാനായ യേശുവിനെ യൂറോപ്യന്‍മാര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. യേശു യോഗ പഠിക്കാന്‍ ഇന്ത്യയില്‍ എത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. പീഢാനുഭവങ്ങളെ നേരിടാന്‍ കഴിഞ്ഞതും യോഗയുടെ സ്വാധീനം മൂലമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.