ശബരിമലക്ഷേത്രത്തെ മാഫിയകളില്‍ നിന്നും മോചിപ്പിക്കണം:ശശികലടീച്ചര്‍

Friday 26 May 2017 9:18 pm IST

പത്തനംതിട്ട: ശബരിമലക്ഷേത്രത്തെ ദര്‍ശനമാഫിയകളില്‍ നിന്നും മോചിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍. ഹിന്ദുഐക്യവേദി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹിന്ദുഅവകാശസംരക്ഷണയാത്ര നയിച്ചെത്തിയ ടീച്ചര്‍പത്തനംതിട്ടയില്‍ സംസാരിക്കുകയായിരുന്നു. അഴിമതിയുടെ കൂത്തരങ്ങായി മാറുകയാണ് ശബരിമലക്ഷേത്രമെന്നതിന്റെ തെളിവാണ് വി.എസ് ജയകുമാറിനെതിരെ ഉയര്‍ന്നുവരുന്ന അഴിമതിയാരോപണങ്ങള്‍. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം പണിയുവാനും ശബരിമലക്ഷേത്രത്തിന്റെ പേര് മാറ്റാനുമുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം പുന: പരിശോധിക്കണം. ശബരിമല നട തുറക്കുന്ന ദിവസങ്ങളില്‍ ദര്‍ശനമാഫിയയ്ക്ക് പണം കൊടുത്ത് ദര്‍ശനം നടത്തേണ്ട ഗതികേടാണ് ഇപ്പോള്‍ ഉള്ളത്. സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി ഗണപതിപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരതീയവേലന്‍ സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ശിവരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ആമുഖ പ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.