ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന ഔദ്യോഗിക പാനലിന് ജയം. തുടര്‍ച്ചയായി എട്ടാം തവണയാണ് വെള്ളാപ്പള്ളി നയിക്കുന്ന പാനല്‍ വിജയിക്കുന്നത്. 90 ശതമാനത്തോളം വോട്ടുകള്‍ വെള്ളാപ്പള്ളി പാനലിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചു. ചെയര്‍മാനായി ഡോ. എം. എന്‍. സോമന്, അസി. സെക്രട്ടറിയായി വി. എന്‍. തുഷാര്‍ വെള്ളാപ്പള്ളി, ട്രഷററായി ഡോ. ജി. ജയദേവന് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
എസ്.ആര്.എം. അജി, എ.വി. ആനന്ദ് രാജ്, കെ.ആര്. ഗോപിനാഥന്, എ.ജി. തങ്കപ്പന്, പി.എന്‍. നടരാജന്, കെ. പത്മകുമാര്‍, പ്രേംരാജ്, മോഹന്‍ ശങ്കര്‍, പി.എം. രവീന്ദ്രന്, എന്‍. രാജേന്ദ്രന്, ഇറവങ്കര വിശ്വനാഥന്, സന്തോഷ് അരയക്കണ്ടി, ഡി. സുഗതന്, സുപ്രിയ സുരേന്ദ്രന്, എ. സോമരാജന്, വി. സുഭാഷ്, സംഗീത വിശ്വനാഥന് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു.
എതിര്‍പാനലില്‍ ആറ് പേരാണ് മത്സരിച്ചത്. 1,601 വോട്ടര്‍മാരില്‍ 1,165 പേര് വോട്ടു ചെയ്തു. വെള്ളാപ്പള്ളിക്ക് 1,109 വോട്ടു ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി പുരുഷോത്തമന് 41 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ചെയര്മാന് സ്ഥാനത്തേക്ക് ഡോ. എം.എന്‍. സോമന് 1,053 വോട്ടും, എതിര് സ്ഥാനാര്‍ത്ഥി ചെറുന്നിയൂര്‍ ജയപ്രകാശിന് 43 വോട്ടുകള്‍ ലഭിച്ചു. തുഷാര്‍ വെള്ളാപ്പള്ളിക്ക് 1,097 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി ബി. ഹര്‍ഷകുമാറിന് 52 വോട്ടും ലഭിച്ചു. ഡോ. ജി. ജയദേവന് 1,046 വോട്ടാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി ജി. ശ്യാംകുമാറിന് 64 വോട്ടു ലഭിച്ചു. 1996 ഡിസംബറിലാണ് വെള്ളാപ്പള്ളി നടേശന് ആദ്യമായി എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറി ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: