മൂന്നാര്‍: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച് ബസ് റോഡില്‍ നിന്ന് തെന്നി മാറി. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്നലെ രാത്രി 7.30യോടെ പള്ളിവാസല്‍ പെന്‍സ്റ്റോക്ക് പൈപ്പിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് മാറിയ ബസ് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തലശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വണ്ടിയില്‍ 45 ഓളം യാത്രക്കാരുണ്ടായിരുന്നതായി മൂന്നാര്‍ പോലീസ് അറിയിച്ചു. അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. മൂന്നാര്‍ എസ്ഐ പി ജിതേഷിന്റെ നേതൃത്വത്തില്‍ യാത്രക്കാരെയെല്ലാം സുരക്ഷിതമായി വെളിയിലിറക്കി. മൂന്നാര്‍ സന്ദര്‍ശനത്തിനായി വരുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: