ആരോഗ്യ ഇന്‍ഷുറന്‍സ്: കാര്‍ഡ് പുതുക്കാനവസരം

Friday 26 May 2017 9:23 pm IST

ആലപ്പുഴ; പാവപ്പെട്ട കടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ അവസാന അവസരം. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളില്‍ കാര്‍ഡ് പുതുക്കലും പ്രത്യേക കേന്ദ്രങ്ങളില്‍ പുതിയ കാര്‍ഡ് എടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും. ഇനിയും കാര്‍ഡ് പുതുക്കാത്ത കുടുംബങ്ങള്‍ക്ക് 2018 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ സൗജന്യചികിത്സ മുടങ്ങും. ചേര്‍ത്തല നഗരസഭാതിര്‍ത്തിയിലുള്ളവരുടെ കാര്‍ഡ് പുതുക്കലും പുതിയകാര്‍ഡ് എടുക്കലും 29 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 27ന് കരുവായില്‍ എല്‍.പി.സ്‌കൂള്‍, 28ന് കുറ്റിക്കാട്ട് എസ്എന്‍ഡിപി ഓഫീസ്, 29ന് വല്ലയില്‍ ക്ഷേത്ര ഓഡിറ്റോറിയം എന്നിവിടങ്ങിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. മണ്ണഞ്ചേരി പഞ്ചായത്തിലെ കാര്‍ഡ് പുതുക്കലും, പുതിയ കാര്‍ഡ് വിതരണവും 28 വരെ പഞ്ചായത്ത് ഹാളിലും,പളളപ്പാട് ഗ്രാമപഞ്ചായത്തിലേത് 28 വരെ പഞ്ചായത്ത് ഹാളിലും നടക്കും അരൂര്‍, തണ്ണീര്‍മുക്കം, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളില്‍ 27,28,29 തീയതികളില്‍ ഇനിയും കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാം. പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 മുതലാണ് സൗകര്യം. മുഹമ്മ, കൈനകരി, കാവാലം, ചെറുതന ഗ്രാമപഞ്ചായത്തുകളിലും കാര്‍ഡ് പുതുക്കാം . ഇവിടെയും പഞ്ചായത്ത് ഹാളില്‍ ഇന്ന് രാവിലെ 10.30 മുതലാണ് ക്യാമ്പ്. ചെറുതനയില്‍ ഇന്ന് പഞ്ചായത്ത് ഹാളിലും കരുവാറ്റയില്‍ 28 വരെ ആശ്രമം സ്‌കൂളിലും കാര്‍ഡ് പുതുക്കാം. കാര്‍ഡ് പുതുക്കുന്നതിന് നിലവിലുള്ള ഏതെങ്കിലും ഒരംഗം റേഷന്‍ കാര്‍ഡുമായെത്തിയാല്‍ മതി.കൂടുതല്‍ വിവരങ്ങള്‍ക്ക് 9895630643.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.