ആലപ്പുഴ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് 29-ാമത് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 9ന് ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. രാവിലെ 10.30ന് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും പ്രതിഭകളെ ആദരിക്കലും നടക്കും. കെപിഒഎ ജില്ലാ പ്രസിഡന്റ് സി.ഡി. ശിവപ്രസാദ് അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണന് സ്വാഗതം പറയും. 2ന് പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: