വെയില്‍ മികച്ച നാടകം; രജേഷ് ഇരുളം സംവിധായകന്‍

Friday 26 May 2017 9:32 pm IST

തൃശൂര്‍: പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2016 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  ഏറ്റവും മികച്ച നാടകാവതരണം- വെയില്‍ - വളളുവനാട് കൃഷ്ണകലാനിലയം, രണ്ടാമത്തെ നാടകാവതരണം- അതൊരു കഥയാണ് - തിരുവനന്തപുരം ആരാധന, മധുരനൊമ്പരപ്പൊട്ട് - പാലാ കമ്മ്യൂണിക്കേഷന്‍സ്, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് - മായാദര്‍പ്പണ്‍ - കൊല്ലം കാളിദാസകലാകേന്ദ്രം, ഏറ്റവും മികച്ച സംവിധായകന്‍ - രാജേഷ് ഇരുളം (വെയില്‍), രണ്ടാമത്തെ സംവിധായകന്‍ - വത്സന്‍ നിസരി (മധുരനൊമ്പരപ്പൊട്ട്), ഏറ്റവും മികച്ച നാടകകൃത്ത് - ഹേമന്ദ്കുമാര്‍ (വെയില്‍), രണ്ടാമത്തെ നാടകകൃത്ത് - മുഹാദ് വെമ്പായം (അതൊരു കഥയാണ്), ഏറ്റവും മികച്ച നടന്‍ - തൃശ്ശൂര്‍ ശശാങ്കന്‍ (അതൊരു കഥയാണ്), രണ്ടാമത്തെ നടന്‍ - സരസന്‍ (നക്ഷത്രങ്ങള്‍ പറയാതിരുന്നത്), ഏറ്റവും മികച്ച നടി - ജൂലി ബിനു (മധുരനൊമ്പരപ്പൊട്ട്), രണ്ടാമത്തെ നടി - സൂസന്‍ ഉഷാധരന്‍ (വെയില്‍), മീനാക്ഷി ആദിത്യ (മായാദര്‍പ്പണ്‍), ഏറ്റവും മികച്ച ഗാനരചയിതാവ് - കരിവളളൂര്‍ മുരളി (അടിയത്തമ്പ്രാട്ടി), ഏറ്റവും മികച്ച സംഗീത സംവിധായകന്‍ - അനില്‍ മാള (വെയില്‍), ഏറ്റവും മികച്ച ഗായകന്‍- ടി.കെ.സന്തോഷ്‌കുമാര്‍ (അതൊരു കഥയാണ്), ഏറ്റവും മികച്ച ഗായിക- ടി.കെ.ശുഭ (കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്), ഏറ്റവും മികച്ച രംഗപട സംവിധായകന്‍- സാംകുട്ടി പട്ടങ്കരി (മായാദര്‍പ്പണ്‍), ഏറ്റവും മികച്ച ദീപവിതാനം - രാജേഷ് ഇരുളം (വെയില്‍), ഏറ്റവും മികച്ച വസ്ത്രാലങ്കാരം - ജയിംസ് ചങ്ങനാശ്ശേരി (വെയില്‍). അക്കാദമിയില്‍ ലഭിച്ച 38 നാടകങ്ങളില്‍നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് മെയ് 15 മുതല്‍ 25 വരെ പെരുമ്പാവൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ അവതരണം നടത്തിയത്. ഇബ്രാഹിം വേങ്ങര ചെയര്‍മാനും, സേവ്യര്‍ പുല്‍പ്പാട്ട് മെമ്പര്‍ സെക്രട്ടറിയും, അഡ്വ.മണിലാല്‍, ഡോ.സുനില്‍കുമാര്‍, വി.ടി.മുരളി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് നാടകങ്ങള്‍ വിലയിരുത്തിയത്. ജൂണ്‍ 10ന് തൃശൂര്‍ സംഗീത നാടക അക്കാദമി കെടി.മുഹമ്മദ് തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍വെച്ചായിരിക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.