ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ കേന്ദ്രം രാഷ്ടത്തിന് സമര്‍പ്പിച്ചു

Friday 26 May 2017 9:35 pm IST

കോട്ടയം: രാജ്യത്തെ ആദ്യത്തെ ദേശീയ ഹോമിയോപ്പതി മാനസികരോഗ്യ ഗവേഷണ സ്ഥാപനം രാഷ്ടത്തിന് സമര്‍പ്പിച്ചു. കുറിച്ചിയിലെ ഗവേഷണ സ്ഥാപനത്തില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്ര ആയൂഷ് സഹമന്ത്രി ശ്രീപദ് യശോ നായിക് ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി അദ്ധ്യക്ഷനായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി.സി.എഫ്.തോമസ് എം.എല്‍.എ, ആയൂഷ് ജോയിന്റ് സെക്രട്ടറി പിഎന്‍ രഞ്ജിത്ത് കുമാര്‍, ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എംകെസി നായര്‍, സിസിആര്‍എച്ച് ഡയറക്ടര്‍ ജനറല്‍ ഡോ.രാജ മഞ്ചന്‍ന്ത, പ്രിന്‍സിപ്പില്‍ ഡോ.കെ.ആര്‍.ജനാര്‍ദ്ദനന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.