മുണ്ടക്കയം: ഗ്രാമപഞ്ചായത്തിലെ ഓട്ടോറിക്ഷകളുടെ സ്റ്റാന്റ് പെര്‍മിറ്റ് പുന:പരിശോധിക്കുവാനും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കുവാനും വിവിധ യൂണിയനുകളുടെ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു അറിയിച്ചു.
സര്‍വ്വകക്ഷിയോഗ തീരുമാനപ്രകാരം ടൗണില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തില്‍ പെര്‍മിറ്റില്ലാത്ത ഓട്ടോകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ പ്രതിഷേധവുമായി ബിഎംഎസ് യൂണിയന് രംഗത്ത് വന്നതോടെയാണ് വിവിധ ട്രേഡ് യൂണിയന് ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. ടൗണില്‍ ഓട്ടോ സ്റ്റാന്റുകളില്‍ പെര്‍മിറ്റ് പുന:പരിശോധന നടത്തും. 438പെര്‍മിറ്റുകളാണ് ടൗണില്‍ ഉള്ളത്. ഇതില്‍ പലരും മരണപ്പെട്ടവരും സ്ഥലത്ത് ഇല്ലാത്തവരുമാണ് ഇത്തരത്തില്‍ പെര്‍മിറ്റുകള്‍ ഇല്ലാത്തവ തിരികെയെടുക്കുവാനും യോഗത്തില്‍ തീരുമാനമായി. ഒന്നില്‍ കൂടുതല്‍ ഓട്ടോകള്‍ ഒരാള്‍ക്ക് ഉണ്ടെങ്കില്‍ അത്തരത്തില്‍ ഉള്ള പെര്മിറ്റുകള്ക്കെതിരെയും നടപടി സ്വീകരിക്കും. പെര്‍മിറ്റ് ഉള്ള ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കുവാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: