ന്യൂദല്‍ഹി: മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസ കൊണ്ട് മൂടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മോദി സര്‍ക്കാരിന്റേത് മികച്ച ഭരണമാണ്. മോദിയാകട്ടെ മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്ന ഭരണകര്‍ത്താവും. സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു.
യാതൊരു സംശയവുമില്ല, ഏറ്റവും മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്ന നേതാവാണ് മോദി. ഇക്കാര്യത്തില്‍ നെഹ്റുവിനോടും ഇന്ദിര ഗാന്ധിയോടും മോദിയെ താരതമ്യം ചെയ്യാം. ഭംഗിയായി ആശയ വിനിമയം നടത്താതെ ജനലക്ഷങ്ങളുടെ നേതാവാകാന്‍ ആര്‍ക്കും കഴിയില്ല, പ്രണബ് പറഞ്ഞു.
‘മന് കീ ബാത്ത്, റേഡിയോയിലൂടെയുള്ള സാമൂഹ്യ വിപ്ലവം’, മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിശകലനം ചെയ്യുന്ന ‘ജനകോടികള്‍ക്കൊപ്പം’ തുടങ്ങിയ പുസ്തകങ്ങളാണ് രാഷ്ട്രപതി പ്രകാശനം ചെയ്തത്. ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: