ഇന്ത്യയുടെ വളര്‍ച്ച അമേരിക്കയും സമ്മതിച്ചു

Saturday 27 May 2017 11:01 am IST

ഇപ്പോള്‍ അമേരിക്കയും സമ്മതിച്ചു കഴിഞ്ഞു,ഇന്ത്യ വികസനത്തിന്റെ പാതയില്‍ ദ്രുത ഗതിയിലാണെന്ന്.രണ്ടാഴ്ചയ്ക്കു മുന്‍പാണ് ചൈനയുടെ ഔദ്യോഗിക മാധ്യമം തന്നെ ഇന്ത്യയുടെ വികസനക്കുതിപ്പു തുറന്നു പറഞ്ഞത്. തങ്ങളുടെ മുഖ്യ ശത്രുവായ ചൈനയേയും ഇന്ത്യ പുരോഗതിയില്‍ തോല്‍പ്പിക്കുകയാണെന്ന് യുഎസ് സമ്മതിച്ചു.ഇന്ത്യ വേഗത്തില്‍ സഞ്ചരിക്കുകയാണെന്നും വിശാലമായി ചിന്തിക്കുകയാണെന്നും യുഎസ് ലീഡര്‍ഷിപ്പ് ഇന്‍ ഏഷ്യ -പസഫിക് സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത നിയമജ്ഞന്‍ റോബര്‍ട്ട് ഒര്‍ ആണ് ഇക്കാര്യം തുറന്നു പറഞ്ഞത്.വളര്‍ച്ചയില്‍ ഇന്ത്യയെ കണ്ടു പഠിക്കണമെന്നും മറ്റുള്ളവര്‍ എന്തു പറഞ്ഞാലും ഇന്ത്യഅവഗണിക്കാനാവാത്ത ശക്തിയാണെന്നും മോദിയെ പേടിക്കണമെന്നുവരെ ചൈന നേരത്തെ പറഞ്ഞു കഴിഞ്ഞു. അമേരിക്കയും ചൈനയും എല്ലാക്കാര്യത്തിലും പരസ്പരം മത്സരിക്കുകയും വിമര്‍ശിക്കുകയും പോരു വിളിക്കുകയും ചെയ്തു കൊണ്ടിരിക്കെയാണ് ഇരുകൂട്ടരും അതിശയത്തോടെ ഇന്ത്യയുടെ വികസനത്തെ ഉറ്റു നോക്കുകയും ശ്ലാഘിക്കുകയും ചെയ്യുന്നത്.ഭാവിയില്‍ തങ്ങളേയും കവച്ചുവെച്ച് മോദിയുടെ ഇന്ത്യ മുന്‍പന്തിയിലെത്തുമെന്ന് അമേരിക്കയും ചൈനയും ഉറപ്പിച്ചു കഴിഞ്ഞു.അതുകൊണ്ട് ഇന്ത്യ എന്തു ചെയ്യുന്നുവെന്നാണ് ഇരുവരും ഉറ്റുനോക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.