ശ്രീനഗര്‍: നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ജമ്മു-കശ്മീരിലെ രാംപുര്‍ സെക്ടറില്‍ ശനിയാഴ്ച്ച രാവിലെയായിരുന്നു നുഴഞ്ഞു കയറ്റം ശ്രമം. പ്രദേശത്ത് കൂടുതൽ ഭീകരർ നുഴഞ്ഞു കയറിയതായി സൈന്യം സംശയിക്കുന്നുണ്ട്. ഇവർക്കായി മേഖലയിൽ ശക്തമായ തെരച്ചിൽ നടത്തുകയാണ്
വേനല്ക്കാലമായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇപ്പോള്‍ നുഴഞ്ഞു കയറ്റശ്രമങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ടെന്ന് സൈന്യം നേരത്തെ അറിയിച്ചിരുന്നു. വേനല്‍ചൂടില്‍ മഞ്ഞുരുകിയതോടെ പര്വ്വതങ്ങളിലൂടേയും മറ്റും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഭീകരർ ശ്രമിക്കുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: