ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ചമോലി ജില്ലയില്‍ ഋഷികേശ്- ബദരീനാഥ് നാഷണല്‍ ഹൈവേയിലാണ് പുലര്‍ച്ചെ മണ്ണിടിച്ചില്‍ ഉണ്ടായത്. ഒരു ടൂറിസ്റ്റ് റിസോര്‍ട്ടും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ബോര്‍ഡര്‍ റോഡ്സിന്റെ ക്യാമ്പും മണ്ണിടിച്ചിലില്‍ തകര്‍ന്നു.
ഇന്നലെ മുതല്‍ പ്രദേശത്ത് കനത്ത മഴയാണ്. ഇതേ തുടര്‍ന്നാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാന്‍ തെരച്ചില്‍ നടത്തുന്നുണ്ട്. പരിക്കേറ്റവരെ സമീപത്തു തന്നെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: