കുന്നത്തൂര്‍: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവിന് അതുവഴിയെത്തിയ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് എംപി വാഹനസൗകര്യം ഒരുക്കി നല്കി. ഇന്നലെ വൈകിട്ട് 5.30ന് ഏഴാംമൈലില്‍ വച്ചായിരുന്നു സംഭവം. ഇടയ്ക്കാട് സ്വദേശി അനീഷ് (25) നാണ് പരിക്കേറ്റത്.’ഭരണിക്കാവില്‍നിന്നും അടൂരിലേക്ക് പോകുകയായിരുന്ന കാറും കുന്നത്തൂര്‍ ഭാഗത്തുനിന്നും ഇടയ്ക്കാട്ടിലേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയം ഇതുവഴിയെത്തിയ പി.ജെ.കുര്യന് എംപി തന്റെ വാഹനംനിര്‍ത്തി പരിക്കേറ്റ് റോഡില്‍ കിടന്ന അനീഷിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശൂരനാട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: