അഞ്ചല്‍: ഗ്രാമപഞ്ചായത്ത് ജീവനക്കാരെ ഓഫീസിനുള്ളില്‍ പഞ്ചായത്ത് മെമ്പര്‍ പൂട്ടിയിട്ടു. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം നടന്നത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.അനില്‍കുമാറാണ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. ഓഫീസില്‍ വരുന്നവരോട് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന് ആരോപിച്ചാണ് ജീവനക്കാരെ കൂട്ടത്തോടെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. വിവരമറിഞ്ഞെത്തിയ അഞ്ചല്‍ എസ്ഐ പി.എസ്.രാജേഷ് ഇടപെട്ടാണ് ജീവനക്കാരെ മോചിപ്പിച്ചത്. സിപിഎം ഭരിക്കുന്ന അഞ്ചല്‍ പഞ്ചായത്തിലാണ് സിപിഎം അംഗമായ അനില്‍കുമാറാണ് പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: