ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സര്‍ക്കാര്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചിയിക്കും മുന്‍പ് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും. ഷാ പറഞ്ഞു.
പ്രതിപക്ഷം പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ശ്രമത്തിലാണ്. ഭരണപക്ഷത്തിന് നല്ല ഭൂരിപക്ഷമുള്ളതിനാല്‍ സ്വന്തം സ്ഥാനാര്‍ഥിയെ സുഖമായി ജയിപ്പിക്കാം. പ്രതിപക്ഷ പിന്തുണയേ വേണ്ട. തങ്ങളുടെ പരിഗണനയിലുള്ള പേരുകള്‍ ഷാ വെളിപ്പെടുത്തിയിട്ടില്ല.
സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. ആദ്യം സഖ്യകക്ഷികളുമായി ആലോചിക്കട്ടെ. അതിനുശേഷം പ്രതിപക്ഷവുമായും ചര്‍ച്ച നടത്തും. ബിജെപി അധ്യക്ഷന്‍ പറഞ്ഞു.രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രല്‍ കോളജില്‍ മൊത്തം 11,04, 546 വോട്ടുകളാണ് ഉള്ളത്. അതില്‍ അഞ്ചരലക്ഷത്തിലേറെ വോട്ടുകള്‍ എന്‍ഡിഎക്ക് മാത്രമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: