ജില്ലയില്‍ 5,51,737 കാര്‍ഡുകള്‍ വിതരണത്തിന്

Saturday 27 May 2017 8:02 pm IST

റേഷന്‍ കാര്‍ഡുകള്‍ നാലു നിറങ്ങളില്‍ ആലപ്പുഴ: നാലു നിറങ്ങളിലായുള്ള പുതിയ റേഷന്‍ കാര്‍ഡുകള്‍ ജില്ലയില്‍ ജൂണ്‍ ഒന്നിന് വിതരണം ചെയ്തു തുടങ്ങുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഐ.ഹുസൈന്‍ പറഞ്ഞു. നാലു വിഭാഗങ്ങളിലായി 551737 കാര്‍ഡുകളാണ് ജില്ലയിലുള്ളത്. അതത് റേഷന്‍ കടകള്‍ വഴിയാകും കാര്‍ഡ് വിതരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്ക് പിങ്ക് നിറമുള്ള കാര്‍ഡും അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവര്‍ക്ക് മഞ്ഞ കാര്‍ഡുമായിരിക്കും. മുന്‍ഗണന ഇതര സബ്‌സിഡി വിഭാഗക്കാര്‍ക്ക് നീലനിറത്തിലുള്ളതും മുന്‍ഗണന ഇതര വിഭാഗക്കാര്‍ക്ക് വെള്ള നിറത്തിലുള്ള കാര്‍ഡുമാകും വിതരണം ചെയ്യുക. പിങ്ക് നിറത്തിലുള്ള മുന്‍ഗണന വിഭാഗക്കാര്‍ക്ക് 201339 കാര്‍ഡുകളും എഎവൈ മഞ്ഞ കാര്‍ഡുടമകള്‍ക്കായി 41282 കാര്‍ഡുകളുമാണുള്ളത്. മുന്‍ഗണന ഇതര സബ്‌സിഡി വിഭാഗത്തില്‍ 195957 നീലകാര്‍ഡും മുന്‍ഗണന ഇതര വിഭാഗത്തില്‍ 113159 വെള്ള കാര്‍ഡുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. അന്ത്യോദയ അന്നയോജന പദ്ധതിയിലും മുന്‍ഗണന വിഭാഗത്തിലുമായി 242621 കാര്‍ഡുടമകളാണുള്ളത്. ഈ വിഭാഗത്തില്‍ 984314 ഗുണഭോക്താക്കളുണ്ട്. മുന്‍ഗണന ഇതര സബ്‌സിഡി വിഭാഗവും മുന്‍ഗണന ഇതര വിഭാഗവും എല്ലാം ചേര്‍ന്ന് 551737 കാര്‍ഡുകളിലായി 2175294 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. ആദ്യഘട്ടത്തില്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലായിരിക്കും വിതരണം തുടങ്ങുക. വിതരണം തുടങ്ങിയാല്‍ എല്ലായിടത്തും 25 ദിവസത്തിനകം പൂര്‍ത്തികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ക്ക് 50 രൂപയും മുന്‍ഗണന ഇതര വിഭാഗം കാര്‍ഡുകള്‍ക്ക് 100 രൂപയും ഫീസായി നല്കണം. പട്ടിക വര്‍ഗക്കാര്‍ക്ക് കാര്‍ഡുകള്‍ സൗജന്യമായി നല്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.