അമ്പലപ്പുഴ: അമ്പലപ്പുഴ കണ്ണന് അനുഗ്രഹിച്ചു. ഭക്തന് കാണിക്കയായി സമര്‍പ്പിച്ചത് അഞ്ചര പവന്റെ സ്വര്‍ണ്ണമാല.
അമ്പലപ്പുഴ തെക്കുപഞ്ചായത്ത് പത്താം വാര്‍ഡില്‍ കൊച്ചീത്തറ വീട്ടില്‍ സജിത്ത്ലാലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണമാല സമര്‍പ്പിച്ചത്. എട്ടു വര്‍ഷമായി കുവൈറ്റില്‍ ഷിപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സജിത്ത്ലാലിന് 40 വര്‍ഷത്തേക്കുള്ള പ്രോജക്ട് അനുമതി ലഭിച്ചു. ഇത് കണ്ണന്റെ അനുഗ്രഹമാണെന്നാണ് സജിത്ത് പറയുന്നത്. കുവൈറ്റ് സര്‍ക്കാരിനു കീഴിലുള്ളതാണ് പ്രോജക്ട്.
കുവൈറ്റില്‍ വാങ്ങിയ 582 ദിനാറിന്റെ 44.30 ഗ്രാം തൂക്കമുള്ള മാലയാണ് ഭഗവാന് സമര്‍പ്പിച്ചത്. അമ്മ സുഭദ്രയും മറ്റു ബന്ധുക്കളുമായി ക്ഷേത്രത്തിലെത്തി മാല സമര്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: