ചേര്‍ത്തല: ഗൃഹനാഥന്റെ ജീവന് രക്ഷിക്കാന്‍ നാട് കൈകോര്‍ക്കുന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് 20-ാം വാര്‍ഡില്‍ കളത്തില്‍ ബെന്നി (46) യുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും ചികിത്സാ ചെലവിനുമുള്ള തുക കണ്ടെത്താന്‍ ജീവന് രക്ഷാസമിതിയുടെയും ചങ്ങനാശേരി പ്രത്യാശയുടെയും നേതൃത്വത്തില്‍ 28ന് ധനസമാഹരണം നടക്കും.
പത്ത് ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. രാവിലെ ഒന്‍പത് മുതല്‍ രണ്ട് വരെ 15, 17, 18, 20, 21, 22 വാര്‍ഡുകളില്‍ നിന്നാണ് തുക സമാഹരിക്കുക. ഇതിനായി 37 സ്ക്വാഡുകള്‍ രൂപീകരിച്ചു. 1500 ഓളം പേര് പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: