ചെറുതോണി : തടിയമ്പാട് പളളിക്കവലയില്‍ ബൈക്ക് കാറിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ചുരുളി ആല്പാറ സ്വദേശികളായ അങ്ങാടിയില്‍ ജിബിന്‍ മാത്യു (25), കവളക്കാട്ട് ബിനോയി തോമസ് (50) എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരിക്കാശ്ശേരി സെന്റ്. മേരീസ് പളളിയില്‍ നിന്നും സ്ഥലംമാറി വാഴത്തോപ്പിലേക്ക് വരുന്ന വൈദികനെ അനുഗമിച്ചുവന്ന കാറില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
ഇടുക്കി പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: