കഞ്ചാവുമായി പിടിയില്‍

Saturday 27 May 2017 9:08 pm IST

കുമളി: കഞ്ചാവ് മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തുന്ന അന്യസംസ്ഥാനക്കാരന്‍ കുമളി ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി ഇസ്രായേല്‍ മുണ്ടലാണ് (22) ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പിടിയിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്നും 500 ഗ്രം കഞ്ചാവ് കണ്ടെത്തി. ആലുവ, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് ഇയാളെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബി, ജ്രീവനക്കാരായ കെ.എച്ച് രാജീവ,് രാജേഷ്‌കുമാര്‍, വി ആര്‍ ദിബുരാജ്,തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.