മാന്നാര്‍: വാര്‍ഡുമെമ്പറെ അവഗണിച്ച് റോഡിന്റെ ഉദ്ഘാടനം ബിജെപി വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബുധനൂര്‍ ഗ്രാമ പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലെ പറയന്താഴെ-ഉളുന്തി റോഡിന്റെ ഉദ്ഘാടന ചടങ്ങാണ് കോണ്‍ഗ്രസ് മെമ്പറുടെ അപക്വമായ ഇടപെടല്‍ മൂലം അലങ്കോലമാക്കിയത്. ബിജെപി മെമ്പര്‍ രാജേഷിനെ അവഗണിച്ച് സമീപ വാര്‍ഡ് മെമ്പര്‍ ജോസഫ്കുട്ടിയാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
പറയന്താഴെ മുതല്‍ സ്കൂള്‍ ജംഗ്ഷന് വരെയുള്ള നാനൂറ് മീറ്ററാണ് ടാര്‍ ചെയ്തത്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ 13ലക്ഷം രൂപയും രാജേഷിന്റെ വാര്‍ഡിലെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ഇത് അവഗണിച്ച് റോഡ് ഉദ്ഘാടനം ചെയ്യാന്‍ കൊടിക്കുന്നില്‍ എത്തുമെന്ന് അറിയിച്ചു. തുടര്‍ന്നാണ് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തുകയും വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: